2011 ഒക്‌ടോബർ 18, ചൊവ്വാഴ്ച

പ്രണയം – പറയാതെ പോയത്




മറന്നിട്ടല്ല ഞാൻ
പറയാതെ പോയത്
വെറുത്തിട്ടല്ല ഞാൻ
പുറംകാട്ടി നിന്നത്

അടുത്താലും ഒടുക്കത്തിൽ
മടുത്തിടും എന്നുള്ള
നടുക്കുന്ന സത്യത്തെ
തിടുക്കത്തോടോർത്തു ഞാൻ

പറയാത്ത സത്യങ്ങൾ
പറയുന്ന കള്ളങ്ങൾ
പുറംപൂച്ചു കാട്ടാതെ
പറയാതെ പോയിടാം

മനസ്സില്ല പ്രണയമേ
മനസ്സോടെ കൊല്ലുവാൻ
മനസ്സില്ല എങ്കിലും
മനസ്സിൽ ഞാൻ മൂടിടാം

2011 ജൂൺ 6, തിങ്കളാഴ്‌ച

ഒരു രാത്രിമഴ




മനസിലെ മാനമിരുണ്ടു..
കണ്ണില്‍ ചുവപ്പുമായി
കതിരവന്‍ കൂടണഞ്ഞു

രാത്രിതന്‍ തേങ്ങലുകള്‍
കണ്ണീര്‍ മഴയ്ക്ക്
വഴി മാറിക്കൊടുത്തു ..

കരയുന്ന കുഞ്ഞിനെ-
പ്പോലെ കാറ്റും
കലമ്പല്‍ തുടങ്ങി...

പത്രങ്ങള്‍ ചിതറും-
പോല്‍ മിന്നലു-
മിടിയും പടരുന്നു...

കറുത്ത രാവിന്‍
കഠിനത കാണാതെ
മണ്ചെരാതും കണ്ണടച്ചു...

ഒരു ബോധ ചന്ദ്രോദയത്തിനു
ശേഷമുള്ള പുലരി
ഇനിയെന്ന് വന്നിടും...

2011 ഏപ്രിൽ 22, വെള്ളിയാഴ്‌ച

ഉദയ നക്ഷത്രം


ഇന്ന് ഉദയ നക്ഷത്രത്തിന് നല്ല തിളക്കമുണ്ട് .........
അവളുടെ കണ്ണുകളെക്കാളും ... നല്ല തിളക്കം.....
ഓര്മകള്‍ സിരകളില്‍ ലഹരിയായി പരരുമ്പോഴാണ്
ചിന്തകള്‍ പലപ്പോഴും കാടു കയറുന്നത്......

നിന്റെ എന്നോടുള്ള പ്രണയം എനിക്കിപ്പോഴും
മനസ്സിലാകാത്ത ഒരു കടംകഥയാണ്...
എന്റെ ദൈന്യത ഒളിപ്പിച്ചു വെച്ച മുഖഭാവം....
നീ എന്തുകൊണ്ട് ഇത്രമേലിഷ്ടപ്പെട്ടു...

ദുഃഖം നനവ്‌ പടര്ത്തി യ കണ്ണുകളെ
തിരിച്ചറിയാതിരിക്കാന്‍ ഞാന്‍ പുഞ്ചിരി
മുഖത്ത് അണിയുമായിരുന്നു നീ പുഞ്ചിരി
മാത്രമേ കണ്ടുള്ളൂ....., കണ്ണിലെ തിളക്കവും..,

വെറുതയല്ല പ്രണയം അന്ധമാണെന്നു പറയുന്നത്.....
നീ പറയുന്നത് എനിക്കു പലപ്പോഴും
മനസിലാകാറില്ല എങ്കിലും ഞാന്‍ നിന്നെ
തിരുത്താന്‍ ശ്രമിച്ചിട്ടില്ല അതെന്റെ തെറ്റ്.....

നീ എന്നോട് പറയാറുണ്ടായിരുന്നു ...,
പ്രണയത്തിന്റെ തീവ്രതയെക്കുറിച്ച്‌.. പക്ഷെ..,
വിശപ്പിന്റെ തീവ്രത അതിലും വലുതാണെന്ന്
ഞാന്‍ നിന്നെ തിരുത്തിയിട്ടില്ല ..........

പിന്നെയും നീ പറഞ്ഞു "ഞാന്‍ നിന്നോടൊപ്പം
എന്നും ഉണ്ടാവുമെന്ന്" ..... പക്ഷെ...,
പൊരിവെയിലില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍
സൂര്യനെ മാത്രമേ ഞാന്‍ കൂടെ കണ്ടുള്ളൂ...

ഏറ്റവും ആഴമേറിയത്‌  സ്നേഹമാണെന്ന്
നീ പറഞ്ഞു... പക്ഷെ...., ഞാന്‍ നിന്നെ തിരുത്തിയില്ല...,
സ്വന്തമെന്നു കരുതുന്നവര്‍ ഹൃദയത്തിനു സമ്മാനിക്കുന്ന
മുറിവിന്റെ ആഴം നിനക്കറിയില്ലല്ലോ....

നീ പറയാറുള്ളത് ഞാന്‍ ഓര്‍ക്കുന്നു ..
നീ നക്ഷത്രവും ഞാന്‍ ചന്ദ്രനുമാണെന്ന്..
അതെന്നും ശരിയായിരുന്നു......
അതു മാത്രം....

വൃധിക്ഷയങ്ങളുടെ ഭ്രമണങ്ങള്‍........
ഹൃദയത്തിനു ഏറ്റ ഗര്‍ത്തളുടെ സൌന്ദര്യം....
എന്നും കത്തി നില്ക്കുന്നവള്‍ക്ക്   അറിയില്ലല്ലോ
മനസ്സ് കുഴിക്കപ്പെട്ടവന്റെ വേദന....

ഒടുവില്‍ എന്റെ നെഞ്ചില്‍ ഇടിച്ചിറങ്ങി
ഇല്ലാതെയാകുന്ന ഒരു ധൂമകേതു ആകാന്‍
ഞാന്‍ നിന്നെ അനുവദിക്കില്ല കാരണം
നീ എന്റെ നക്ഷത്രമാണ് എന്റെ സ്വപ്നങ്ങളിലെ ഉദയ നക്ഷത്രം..........

2011 മാർച്ച് 16, ബുധനാഴ്‌ച

കഥയില്ലായ്മ




എന്റെ കവിതകളെല്ലാം നിനക്കുവേണ്ടി
പെണ്ണേ..., നീ കാണുവാന്‍ വേണ്ടി മാത്രം.....
കണ്ടവര്‍ഒക്കെയും ഹൃദ്യമാം അഭിനന്ദനങ്ങളാലെ- 
ന്നുടെ ഉള്ളം കുളിര്‍പ്പിച്ചു മുന്നേറുന്നു....
പക്ഷെ..., ഒന്നു പോലും നീ കണ്ടതേയില്ല.....
കാരണം ചോദിച്ചാല്‍ ഞാന്‍ പറയാമത്....
നിന്‍ ജീവിതം എനിക്കുമുന്നിലെന്നും,
ഉത്തരം കിട്ടാത്ത ഒരു കടംകഥ ആയിരുന്നു....
പേനയും പേപ്പറും പോലും ചിരിച്ചു പോയി....
നിന്നെ പ്രണയിച്ച എന്റെ കഥയില്ലായ്മ ഓര്‍ത്ത്.........

2011 മാർച്ച് 3, വ്യാഴാഴ്‌ച

പ്രണയത്തിന്റെ നിറഭേദങ്ങള്‍

        ഇത് വസന്തകാലമാണ്, പ്രണയത്തിന്റെ വസന്തകാലം. പൂക്കള്‍ക്കും, കിളികള്‍ക്കും, കാറ്റിനുമെല്ലാം എന്തു സന്തോഷമാണെന്നോ. പക്ഷെ, എന്തുകൊണ്ടോ എന്റെ മനസ്സില് മാത്രം ഒരു സന്തോഷവുമില്ല. ഒരു പക്ഷെ അവളെന്നിലുണ്ടാക്കിയ ശൂന്യതയാകാം അതിനു കാരണം. ഞങ്ങള്‍ക്കിടയില് പ്രണയത്തിന് യാതൊരു തടസ്സങ്ങളുമില്ലായിരുന്നു. ഞാനവള്‍ക്കു നല്കിയ ആദ്യത്തെ പ്രണയലേഖത്തിലെ വരികള്‍ പോലും ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
       പ്രിയപ്പെട്ടവള്‍ക്ക്,
       എന്റെ പ്രണയത്തിന് ചെമ്പകപ്പൂവിന്റെ
       ഗന്ധമാണുള്ളത്.......
       അത് പൂത്തിരിക്കുന്നത് നിനക്കുവേണ്ടിയാണ്..,
       നിനക്കുവേണ്ടി മാത്രം..................
      കാലം കരുതി വെച്ചത് മറ്റൊന്നായിരുന്നു...., ഒരു ദിവസം ആരോ എന്നോടു പറഞ്ഞു 'ആക്സിഡന്റാണ് ....,പേടിക്കാനൊന്നുമില്ല." പക്ഷെ വീടിനോടടുത്തപ്പോള്‍ ആംബൂല൯സ് എന്നെ കടന്നു പോയി. അടുത്ത നിമിഷം എന്നിലുണ്ടായ കാഴ്ചയുടെ അവ്യക്തത കണ്ണീരിന്റെ നനവു മൂലമാണന്ന് തിരിച്ചറിയാ൯ എനിക്ക് ഒന്നോ രണ്ടോ നിമിഷം വേണ്ടി വന്നു. വീടിനോടടുത്തപ്പോള്‍ ആരുടെയൊക്കെയോ നിലവിളികള്‍ ഉയ൪ന്നു കേള്‍ക്കാമായിരുന്നു. അടുത്തുള്ള നാരകത്തില് ഞാ൯ അവള്‍ക്ക് വാങ്ങിക്കൊടുത്ത ചൂരിദാറിന്റെ ഷോള്‍ കിടക്കുന്നതു കണ്ടു. അതിന്റെ അവിടിവിടങ്ങള്‍ കീറിയിരുന്നു, അതില് രക്തം പുരണ്ടിരുന്നു, അതിലെ മുത്തുകള്‍ പലതും പൊട്ടിപ്പോയിരുന്നു. വീണ്ടും തുന്നിച്ചേ൪ക്കാ൯ കഴിയാത്ത എന്റെ ജീവിതം പോലെ.
          അവള്‍ പോയി......,
          ദൂരേക്ക്.... മറ്റൊരു ലോകത്തേക്ക്.....
          എനിക്ക് ഒന്നുറക്കെ കരയണമെന്നുണ്ടായിരുന്നു....
          പക്ഷെ, ഹൃദയത്തില്
          ആയിരം സൂചിമുനകള്‍ തുളച്ചു കയറുന്ന വേദന
          ഒടുവിലായി ഞാനവള്‍ക്കു നല്കിയത്
          ഒരു ചുംബനമായിരുന്നു......
          അവള്‍ക്കായി ഞാ൯ കാത്തു വെച്ച
          എന്റെ ആദ്യ ചുംബനം........
       മരണം ഒരു രംഗബോധമില്ലാത്ത കോമാളിയാണ്. പക്ഷെ അവ൯ വളരെ ശക്തനാണ്. കാരണം എന്റെ പ്രിയപ്പെട്ടവളെ എന്നില് നിന്നും വേ൪പിരിക്കാ൯ അവനു മാത്രമേ കഴിഞ്ഞുള്ളൂ. അവളില്ലാത്ത ഈ ഭൂമിയില് നഷ്ടസ്പപ്നങ്ങളുടെ ബാക്കിപത്രം പോലെയുള്ള എന്റെ ഈ ജീവിതവും ഞാ൯ അവനു നല്കുവാ൯ തീരുമാനിച്ചു. ഞാ൯ എന്നെ മരണത്തിന് ഏല്പിച്ചു കൊടുത്തു. മരണത്തിന്റെ നിശബ്ദമായ പാദചലനങ്ങള്‍ എനിക്കു കേള്‍ക്കാ൯ കഴിയുന്നുണ്ട്.
       എനിക്കു ചുറ്റുമുള്ള പ്രാ൪ത്ഥനകള്‍ ദുഖസാന്ദ്രമാകുന്നത്
       ഞാനറിയുന്നു.......
       എനിക്കറിയില്ല പ്രണയത്തിന്റെ നിറം എന്താണെന്ന്...
       മഞ്ഞുതുള്ളികള്‍ ഇലത്തുമ്പില് വീണ്...
       ചിതറിത്തെറിക്കുമ്പോള്‍ അവയിലുണ്ടാകുന്ന
       സപ്തവ൪ണ്ണമായിരിക്കാം പ്രണയത്തിന്റെ നിറം...
       നൈമിഷികതയുടെ നിറം....
       അങ്ങു ദൂരെ ഞാ൯ കാണുന്നു.....
       വിളഞ്ഞു കിടക്കുന്ന ഗോതമ്പു പാടങ്ങള്‍ക്കിടയിലൂടെ നീണ്ട ഒറ്റയടിപ്പാത....
       കുറെ ദൂരം സഞ്ചരിക്കണം........
       അത് ചെന്നെത്തുന്നത് മരണത്തിന്റെ കവാടത്തിലാണ്.....
       അവിടെ ഞാ൯ കാണുന്നു......
       എന്നെയും കാത്ത് അവള്‍ നില്ക്കുന്നുണ്ട്......
       പ്രിയപ്പെട്ടളേ.......,
       എനിക്കിപ്പോള്‍ ഉറപ്പായി.......
       പ്രണയത്തിന് സപ്തവ൪ണ്ണമാണുള്ളത്.......
       മാരിവില്ലിന്റെ............,
       ചാരുതയുള്ള സപ്തവ൪ണ്ണം........!!

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

എന്റെ ഹൃദയം




നിന്നോട് ഒരു വാക്ക്..........
നിനക്ക് നല്‍കുവാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല.....
ഇവിടെ തിരഞ്ഞാല്‍ കുറെ ശിഥില ചിന്തകള്‍ കാണാം....
അവ ഒന്നിന്റെയും ബാക്കി പത്രങ്ങളാണെന്ന് 
ഞാന്‍ അവകാശവാദം ഉന്നയിക്കുന്നില്ല....
കുറെ വളപ്പൊട്ടുകളും........
കീറിപ്പോയ കടലാസ് കഷണങ്ങളും............
പെറാന്‍ മറന്ന മയില്‍പ്പീലിതുണ്ടുകളും മാത്രം.....
ചാരം മൂടിക്കിടക്കുന്ന കനലുകള്‍ കാണില്ല...
പക്ഷെ......., 
നീ ഒന്ന് ഇടി വെട്ടി പെയ്തിറങ്ങിയാല്‍....,
അതിനു ശേഷം........, 
ഒരു മാരിവില്ല് കാണാം.......

2011 ഫെബ്രുവരി 20, ഞായറാഴ്‌ച

എഴുത്ത്.........

ഞാനിനി എന്ത് പറയേണ്ടു.............,
ഈ വരികള്‍ എന്റെ സ്വന്തമല്ല.....,
എന്ത് എഴുതണം എന്ന് അറിയാതെ നില്‍ക്കുമ്പോള്‍......,
കണ്ണില്‍ കണ്ടത് കഥയാക്കി......,
കാതില്‍ കേട്ടത് കവിതയാക്കി....,
കീറിക്കളഞ്ഞ കടലാസു കഷണങ്ങളിലെ മൃതിയടഞ്ഞ കാവ്യങ്ങള്‍
കാലയവനികയില്‍ മറഞ്ഞപ്പോഴും.......,
കുത്തിക്കുറിച്ച കോപ്രായത്തിലും കാവ്യഭംഗി തിരഞ്ഞ
സുമനസിനു നന്ദി ചൊല്ലുന്നു.......



2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച

സ്വന്തം

സ്വന്തം....
ബാല്യത്തിലെപ്പോഴോ ഹൃദയത്തെ നൊമ്പരപ്പെടുത്തിയ ഒരോര്‍മ.....
പിന്നീടുള്ള യാത്ര 'സ്വന്ത'ത്തിന്റെ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്താനായിരുന്നു... 
മാതൃത്വത്തിന്റെ കരുതലും.....
സൌഹൃദത്തിന്റെ സ്നേഹവും......
പ്രണയത്തിന്റെ സ്വാന്തനവും........,
എനിക്ക് സ്വന്തമല്ല എന്ന് മനസിലായപ്പോഴേക്കും......,
ഞാന്‍.....
മരണത്തിനു സ്വന്തമായിക്കഴിഞ്ഞിരുന്നു...........!