എന്റെ കവിതകളെല്ലാം നിനക്കുവേണ്ടി
പെണ്ണേ..., നീ കാണുവാന്‍ വേണ്ടി മാത്രം.....
കണ്ടവര്‍ഒക്കെയും ഹൃദ്യമാം അഭിനന്ദനങ്ങളാലെ-
ന്നുടെ ഉള്ളം കുളിര്‍പ്പിച്ചു മുന്നേറുന്നു....
പക്ഷെ..., ഒന്നു പോലും നീ കണ്ടതേയില്ല.....
കാരണം ചോദിച്ചാല്‍ ഞാന്‍ പറയാമത്....
നിന്‍ ജീവിതം എനിക്കുമുന്നിലെന്നും,
ഉത്തരം കിട്ടാത്ത ഒരു കടംകഥ ആയിരുന്നു....
പേനയും പേപ്പറും പോലും ചിരിച്ചു പോയി....
നിന്നെ പ്രണയിച്ച എന്റെ കഥയില്ലായ്മ ഓര്‍ത്ത്.........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ