ഇന്ന് ഉദയ നക്ഷത്രത്തിന് നല്ല തിളക്കമുണ്ട് .........
അവളുടെ കണ്ണുകളെക്കാളും ... നല്ല തിളക്കം.....
ഓര്മകള്‍ സിരകളില്‍ ലഹരിയായി പരരുമ്പോഴാണ്
ചിന്തകള്‍ പലപ്പോഴും കാടു കയറുന്നത്......
നിന്റെ എന്നോടുള്ള പ്രണയം എനിക്കിപ്പോഴും
മനസ്സിലാകാത്ത ഒരു കടംകഥയാണ്...
എന്റെ ദൈന്യത ഒളിപ്പിച്ചു വെച്ച മുഖഭാവം....
നീ എന്തുകൊണ്ട് ഇത്രമേലിഷ്ടപ്പെട്ടു...
ദുഃഖം നനവ് പടര്ത്തി യ കണ്ണുകളെ
തിരിച്ചറിയാതിരിക്കാന്‍ ഞാന്‍ പുഞ്ചിരി
മുഖത്ത് അണിയുമായിരുന്നു നീ പുഞ്ചിരി
മാത്രമേ കണ്ടുള്ളൂ....., കണ്ണിലെ തിളക്കവും..,
വെറുതയല്ല പ്രണയം അന്ധമാണെന്നു പറയുന്നത്.....
നീ പറയുന്നത് എനിക്കു പലപ്പോഴും
മനസിലാകാറില്ല എങ്കിലും ഞാന്‍ നിന്നെ
തിരുത്താന്‍ ശ്രമിച്ചിട്ടില്ല അതെന്റെ തെറ്റ്.....
നീ എന്നോട് പറയാറുണ്ടായിരുന്നു ...,
പ്രണയത്തിന്റെ തീവ്രതയെക്കുറിച്ച്.. പക്ഷെ..,
വിശപ്പിന്റെ തീവ്രത അതിലും വലുതാണെന്ന്
ഞാന്‍ നിന്നെ തിരുത്തിയിട്ടില്ല ..........
പിന്നെയും നീ പറഞ്ഞു "ഞാന്‍ നിന്നോടൊപ്പം
എന്നും ഉണ്ടാവുമെന്ന്" ..... പക്ഷെ...,
പൊരിവെയിലില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍
സൂര്യനെ മാത്രമേ ഞാന്‍ കൂടെ കണ്ടുള്ളൂ...
ഏറ്റവും ആഴമേറിയത് സ്നേഹമാണെന്ന്
നീ പറഞ്ഞു... പക്ഷെ...., ഞാന്‍ നിന്നെ തിരുത്തിയില്ല...,
സ്വന്തമെന്നു കരുതുന്നവര്‍ ഹൃദയത്തിനു സമ്മാനിക്കുന്ന
മുറിവിന്റെ ആഴം നിനക്കറിയില്ലല്ലോ....
നീ പറയാറുള്ളത് ഞാന്‍ ഓര്‍ക്കുന്നു ..
നീ നക്ഷത്രവും ഞാന്‍ ചന്ദ്രനുമാണെന്ന്..
അതെന്നും ശരിയായിരുന്നു......
അതു മാത്രം....
വൃധിക്ഷയങ്ങളുടെ ഭ്രമണങ്ങള്‍........
ഹൃദയത്തിനു ഏറ്റ ഗര്‍ത്തളുടെ സൌന്ദര്യം....
എന്നും കത്തി നില്ക്കുന്നവള്‍ക്ക് അറിയില്ലല്ലോ
മനസ്സ് കുഴിക്കപ്പെട്ടവന്റെ വേദന....
ഒടുവില്‍ എന്റെ നെഞ്ചില്‍ ഇടിച്ചിറങ്ങി
ഇല്ലാതെയാകുന്ന ഒരു ധൂമകേതു ആകാന്‍
ഞാന്‍ നിന്നെ അനുവദിക്കില്ല കാരണം
നീ എന്റെ നക്ഷത്രമാണ് എന്റെ സ്വപ്നങ്ങളിലെ ഉദയ നക്ഷത്രം..........