കണ്ണില്‍ ചുവപ്പുമായി
കതിരവന്‍ കൂടണഞ്ഞു
രാത്രിതന്‍ തേങ്ങലുകള്‍
കണ്ണീര്‍ മഴയ്ക്ക്
വഴി മാറിക്കൊടുത്തു ..
കരയുന്ന കുഞ്ഞിനെ-
പ്പോലെ കാറ്റും
കലമ്പല്‍ തുടങ്ങി...
പത്രങ്ങള്‍ ചിതറും-
പോല്‍ മിന്നലു-
മിടിയും പടരുന്നു...
കറുത്ത രാവിന്‍
കഠിനത കാണാതെ
മണ്ചെരാതും കണ്ണടച്ചു...
ഒരു ബോധ ചന്ദ്രോദയത്തിനു
ശേഷമുള്ള പുലരി
ഇനിയെന്ന് വന്നിടും...
